മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ ഓണാഘോഷവും 'റൈസ്' എനര്‍ജി സേവ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ ഓണാഘോഷവും 'റൈസ്' എനര്‍ജി സേവ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി
ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷവും ഡീന്‍ കുര്യാക്കോസ് എം പി നടപ്പാക്കുന്ന 'റൈസ്' എനര്‍ജി സേവ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി എംപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറുവര്‍ഷമായി വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച ജില്ലയ്ക്കുള്ള അവാര്‍ഡ് നേടാന്‍ ഇടുക്കിക്ക് കഴിഞ്ഞത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു. സോളാര്‍ എനര്‍ജി സേവിങ് പ്രൊജക്ടില്‍ വിജയികളായ ജില്ലയിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ ചടങ്ങില്‍ അനുമോദിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി 555 പെണ്‍കുട്ടികള്‍ പങ്കെടുത്ത മെഗാ തിരുവാതിരയും നടന്നു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഫാ. ജോര്‍ജ് തകടിയില്‍, മാനേജര്‍ ഫാ. ജിജി വടക്കേല്‍, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈനി സജി, മിനി സാബു, റൈസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിഡി എബ്രഹാം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, ഹെഡ്മാസ്റ്റര്‍ ബിനോയ് സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് ജയ്‌സണ്‍ കെ ആന്റണി, അനിത ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?