വില ഉയരുമ്പോഴും പ്രയോജനം ലഭിക്കാതെ ഏലം കർഷകർ
വില ഉയരുമ്പോഴും പ്രയോജനം ലഭിക്കാതെ ഏലം കർഷകർ

ഏലം കർഷകരെ പ്രതിസന്ധിയിലാക്കി ഏലം ലേല ഏജന്‍സികളുടെയും വന്‍കിട കച്ചവടക്കാരുടെയും ചൂഷണം.
കൃത്രിമ വിലയിടിവ് സൃഷ്ടിയ്ക്കാന്‍ വിപണിയില്‍ ഇടപടെല്‍ നടത്തുന്നതായും ഗുണനിലവാരം ഇല്ലാത്ത ഏലക്കായ, ലേലത്തിന് എത്തിച്ച് വിലയിടിവ് ഉണ്ടാക്കുന്നതായുമാണ് ആരോപണം ശക്തമായിരിക്കുന്നത്.വിലയിടിവും കാലാവസ്ഥാ വൃതിയാനവും മൂലം കടുത്ത പ്രതിസന്ധാലിയിരുന്ന ഏലം മേഖല ഏതാനും നാളുകളായി, ഏലക്കായ്ക്ക് ഭേദപെട്ട വില ലഭിച്ചു തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാല്‍ വിപണിയിലെ വന്‍ കിടക്കാരുടെ ഇടപെടല്‍ മൂലം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാതെ വരികയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ലേലം കൃത്യ സമയത്ത് നടത്താതെയും കയറ്റുമതി നടത്തുന്ന ഏജന്‍സികള്‍ കൃത്രിമ വിലയിടവ് സൃഷ്ടിച്ചും വിപണി തകര്‍ക്കുകയാണെന്ന് കർഷകർ പറയുന്നു. ലേല ഏജന്‍സികളും വന്‍കിട കച്ചവടക്കാരും കര്‍ഷകരില്‍ നിന്നും പച്ച ഏലക്കാ സംഭരിച്ച്, ശരിയായ രീതിയില്‍ ഉണക്കാതെ വിപണിയില്‍ എത്തിയ്ക്കുന്നതായും ഇത് വിദേശ വിപണിയില്‍ ഏലക്കായുടെ വിലയിടിവിന് കാരണമാകുന്നതായും കര്‍ഷകര്‍ ആരോപിയ്ക്കുന്നു. ഇത്തരം നടപടികള്‍ അവസാനിപ്പിയ്ക്കാന്‍ സ്പൈസസ് ബോര്‍ഡും സര്‍ക്കാരും ഇടപെടണമെന്നാണ് ആവശ്യം.
What's Your Reaction?






