ഹിന്ദു അവകാശ മുന്നേറ്റ വാഹന പ്രചരണ ജാഥ രാജാക്കാട് സമാപിച്ചു

ഹിന്ദു അവകാശ മുന്നേറ്റ വാഹന പ്രചരണ ജാഥ രാജാക്കാട് സമാപിച്ചു

Mar 11, 2024 - 22:55
Jul 6, 2024 - 23:02
 0
ഹിന്ദു അവകാശ മുന്നേറ്റ വാഹന പ്രചരണ ജാഥ രാജാക്കാട് സമാപിച്ചു
This is the title of the web page

ഇടുക്കി: ഹിന്ദു അവകാശ മുന്നേറ്റ വാഹന പ്രചരണ ജാഥയുടെ താലൂക്ക് തല സമാപന സമ്മേളനം രാജാക്കാട് നടന്നു. സമ്മേളനം സ്വാമി ദേവചൈതന്യാനന്ദ സരസ്വതി ഉദ്ഘכടനം ചെയ്തു. ഹിന്ദു ഐക്യവേദി ഉടുമ്പൻചോല താലൂക്ക് പ്രസിഡൻ്റ് എ.വി രാജന്റെ നേതൃത്വത്തിൽ നെടുംകണ്ടം കൂട്ടാറിൽ നിന്നും ആരംഭിച്ച ജാഥ രണ്ട് ദിവസങ്ങളിലായി ഉടുമ്പൻചോല താലൂക്കിന്റെ വിവിധ മേഖലകളിൽ സ്വീകരണം ഏറ്റുവാങ്ങി രാജാക്കാട് സമാപിച്ചു.

സർക്കാരിൽ നിന്നും ക്ഷേത്രഭരണം മോചിപ്പിക്കുക, സനാതന ധർമ്മം സംരക്ഷിക്കുക,സാമൂഹ്യ നീതി നടപ്പിലാക്കുക, സാംസ്കാരിക ധ്വംസനം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഹിന്ദു ഐക്യവേദി ഉടുമ്പൻചോല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിന്ദു അവകാശ മുന്നേറ്റ യാത്ര സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി ഇ.ജി മനോജ്, ജില്ലാ സെക്രട്ടറി പി.കെ സോമൻ, താലൂക്ക് ജനറൽ സെക്രട്ടറി പി.ആർ നകുലൻ, വൈസ് പ്രസിഡൻ്റ്, എം.ദിലീപ് കുമാർ, ഷിബു മാധവ് തുടങ്ങിയവർ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow