ഏലപ്പാറയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം
ഏലപ്പാറയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം

ഇടുക്കി: ഏലപ്പാറ വാഗമണ്‍ മേഖലയിലെ ടാക്‌സി ജീപ്പ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഏലപ്പാറയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കം, കയ്യാങ്കളിയില്‍ കലാശിച്ചു. ഏലപ്പാറ മേഖലയിലെ ടാക്‌സി ജീപ്പ് ഡ്രൈവര്‍മാര്‍,വാഗമണ്‍ ഉളുപ്പൂണി മേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് വാഗമണ്ണിലെ ടാക്‌സി ഡ്രൈവര്‍ മാരുമായി നാളുകളായി തര്‍ക്കം നിലനില്‍ക്കുന്നതാണ്.ഇതുമായി ബന്ധപ്പെട്ട് പീരുമേട് പൊലീസിന്‍ പരാതി നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുന്‍പ് രണ്ട് തവണ മധ്യസ്ഥ ശ്രമങ്ങള്‍ അടക്കം നടന്നെങ്കിലും ഫലം കണ്ടില്ല.തുടര്‍ന്ന് ഇന്ന് പീരുമേട് ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ ഇരു കൂട്ടരെയും വിളിച്ച് ചര്‍ച്ച നടത്തി. ചര്‍ച്ചക്ക് ശേഷം മടങ്ങുന്ന വേളയിലാണ് സംഘര്‍ഷം. സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ പീരുമേട് പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
What's Your Reaction?






