ഇരട്ടക്കൊലപാതകം: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന പുനരാരംഭിച്ചു

ഇരട്ടക്കൊലപാതകം: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന പുനരാരംഭിച്ചു

Mar 11, 2024 - 22:45
Jul 6, 2024 - 23:03
 0
ഇരട്ടക്കൊലപാതകം: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന പുനരാരംഭിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക അന്വേഷണത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ കട്ടപ്പന സാഗര ജങ്ഷനിലെ പഴയവീട്ടില്‍ പരിശോധന പുനരാരംഭിച്ചു. അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീടിന്റെ തൊഴുത്തില്‍ മറവുചെയ്തുവെന്നാണ് പ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിധീഷ് മൊഴി നല്‍കിയത്. ഞായറാഴ്ച ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊല്ലപ്പെട്ട വിജയന്‍ നേരത്തെ ഇവിടെ നിന്ന് കുഞ്ഞിന്റെ
മൃതദേഹം മാറ്റിയതായും സൂചനയുണ്ട്.

കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിജയന്റെ(65) മൃതദേഹാവശിഷ്ടങ്ങള്‍ ഞായറാഴ്ച കാഞ്ചിയാര്‍ കക്കാട്ടുകട വാടക വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം വിജയന്റേതാണെന്ന് സ്ഥിരീകരിക്കൂ.
നിധീഷും വിജയന്റെ മകളുമായുള്ള രഹസ്യബന്ധത്തിലുണ്ടായ ആണ്‍കുഞ്ഞിനെ 2016 ജൂലൈയില്‍ കട്ടപ്പന സാഗര ജങ്ഷനിലെ പഴയ വീട്ടില്‍ നിധീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് വിജയന്റെയും മകന്‍ വിഷ്ണുവിന്റെയും സഹായമുണ്ടായി. ദുരഭിമാനം ഭയന്നായിരുന്നു കൊലയെന്നും വീടിന്റെ തൊഴുത്തില്‍ മൃതദേഹം മറവുചെയ്തുവെന്നുമാണ് മൊഴി.

What's Your Reaction?

like

dislike

love

funny

angry

sad

wow