വണ്ടിപ്പെരിയാറിൽ യുവാവിനെ 8 അംഗസംഘം വീട്ടിൽ കയറി ആക്രമിച്ചു
വണ്ടിപ്പെരിയാറിൽ യുവാവിനെ 8 അംഗസംഘം വീട്ടിൽ കയറി ആക്രമിച്ചു

ഇടുക്കി: മത്തായിമൊട്ട അമ്പത്തഞ്ച്പുതുവലിൽ രാത്രിയുടെ മറവിൽ യുവാവിനെ 8 അംഗസംഘം വീട്ടിൽ കയറി ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മത്തായിമൊട്ട സ്വദേശി രാജശേഖരനെ (32) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തിങ്കളാഴ്ച രാത്രി 11 മണിയോടെ നടന്ന ആക്രമണത്തിൽ രാജശേഖരന്റെ തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റു.ശബ്ദം കേട്ട് എത്തിയ സമീപവാസികൾ അക്രമികളെ പിടിച്ച് മാറ്റുകയും തുടർന്ന് രാജശേഖരനെ വണ്ടിപ്പെരിയാർ സിഎച്ച്സി എത്തിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണമാരംഭിച്ചു.
What's Your Reaction?






