ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയ ആളെ പോളിംഗ് ഉദ്യോഗസ്‌ഥർ പിടികൂടി
ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയ ആളെ പോളിംഗ് ഉദ്യോഗസ്‌ഥർ പിടികൂടി

ഇടുക്കി :കുമ്പപ്പാറ പതിനാറാം ബൂത്തിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്‌ഥർ പിടികൂടി. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്. യഥാർത്ഥ വോട്ടർ അല്ല എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ ആൾമാറാട്ടത്തിന് കേസ് എടുക്കാൻ നിർദേശം നൽകി. പൊന്നു പാണ്ടിയെ പൊലീസിന് കൈമാറി വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത ആളാണ് പൊന്നു പാണ്ടി.
What's Your Reaction?






