കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി നിധീഷിനെ കക്കാട്ടുകടയിലെ വീട്ടില്‍ എത്തിച്ചു: തറ പൊളിച്ചുള്ള പരിശോധന ഉടന്‍

കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി നിധീഷിനെ കക്കാട്ടുകടയിലെ വീട്ടില്‍ എത്തിച്ചു: തറ പൊളിച്ചുള്ള പരിശോധന ഉടന്‍

Mar 10, 2024 - 23:25
Jul 6, 2024 - 23:28
 0
കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി നിധീഷിനെ കക്കാട്ടുകടയിലെ വീട്ടില്‍ എത്തിച്ചു: തറ പൊളിച്ചുള്ള പരിശോധന ഉടന്‍
This is the title of the web page

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് തെളുവെടുപ്പിനായി പ്രതി നിധീഷിനെ കക്കാട്ടുകടയിലെ വീട്ടില്‍ എത്തിച്ചു. തറ പൊളിച്ചുള്ള പരിശോധന ഉടന്‍ ആരംഭിക്കും. ഫോറന്‍സിക് ,ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി.

കട്ടപ്പനയില്‍ കാണാതായ ഗൃഹനാഥന്റെയും നവജാത ശിശുവിന്റെയും കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ ഭാര്യയേയും മകനെയും കൂടി കേസില്‍ പ്രതിചേര്‍ത്ത് പൊലീസ്. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിജയന്‍, ഇദ്ദേഹത്തിന്റെ മകളുടെ നവജാത ശിശു എന്നിവരാണ് കൊല്ലപ്പെട്ടത്. വിജയനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചും നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. വിജയനെ കൊലപ്പെടുത്തിയ കേസില്‍ നിധീഷിനൊപ്പം വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരെ കൂടി പ്രതിചേര്‍ത്തു. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ നിധീഷ്, വിജയന്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍. കുഞ്ഞിനെ നേരത്തെ താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തില്‍ കുഴിച്ചിട്ടതായാണ് വിവരം. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ്‌ഐആറിലുണ്ട്. എല്ലാവര്‍ക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തി.

നേരത്തെ പ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിധീഷ്(രാജേഷ്-31) കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് സ്ഥിരീകരിച്ചിരുന്നു. മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവിനെ ശനി പകല്‍ 1.30 ഓടെ കട്ടപ്പന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന്, കട്ടപ്പന സ്റ്റേഷനില്‍ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും സംഘവും ഒരുമണിക്കൂറിലേറെ ചോദ്യം ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് കാണാതായ വിജയന്റെ തിരോധാനം കൊലപാതകമാണെന്നും മൃതദേഹം കുഴിച്ചിട്ടതായും യുവാവ് മൊഴി നല്‍കിയത്. മോഷണക്കേസിലെ ഒന്നാംപ്രതിയും നിധീഷിന്റെ സുഹൃത്തുമായ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയന്റെ(27) സഹോദരിയുടെ നവജാത ശിശുവാണ് കൊല്ലപ്പെട്ടത്.
മോഷണക്കേസില്‍ തുടരന്വേഷണത്തിനിടെയാണ് കട്ടപ്പന കേന്ദ്രീകരിച്ച് ഇരട്ടക്കൊലപാതകം നടന്നതായി പൊലീസിന് വിവരം ലഭിച്ചത്. കട്ടപ്പനയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിക്കുന്നതിനിടെയാണ് വിഷ്ണു വിജയനും നിധീഷും പിടിയിലായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിഷ്ണു ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഈ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന കക്കാട്ടുകടയിലെ വീട്ടിലെത്തിയിരുന്നു. വീടിനുള്ളിലെ സാഹചര്യങ്ങളും വീട്ടിലുണ്ടായിരുന്ന അമ്മയുടെയും സഹോദരിയുടെയും സംസാരത്തിലെ അസ്വഭാവികതയുമാണ് സംശയത്തിനിടയാക്കിയത്. ഇവരില്‍ നിന്നാണ് കൊലപാതകങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. വിഷ്ണുവിന്റെ അച്ഛന്‍ വിജയനെ കാണാതായിട്ട് മാസങ്ങളായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാത്തവിധമാണ് അമ്മയേയും സഹോദരിയേയും വിഷ്ണു പാര്‍പ്പിച്ചിരുന്നത്. പിന്നീട് പൊലീസ് ഇരുവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. കക്കാട്ടുകടയിലെ വീട് പൊലീസ് കാവലിലാണ്. വിഷ്ണുവും കുടുംബവും നേരത്തെ കട്ടപ്പന സാഗര ജങ്ഷനുസമീപമുള്ള വീട്ടില്‍ താമസിച്ചിരുന്നു. നവജാത ശിശുവിന്റെ മരണം 2016ല്‍ ഇവിടെ സംഭവിച്ചതായാണ് വിവരം. ഈ വീട് വിറ്റശേഷമാണ് കക്കാട്ടുകടയിലേക്ക് താമസം മാറ്റിയത്. നിധീഷ് മന്ത്രവാദവും പൂജയും പഠിച്ചിരുന്നയാളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow