കക്കാട്ടുകടയിലെ വീടിന്റെ തറ പൊളിക്കൽ തുടങ്ങി
കക്കാട്ടുകടയിലെ വീടിന്റെ തറ പൊളിക്കൽ തുടങ്ങി

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കക്കാട്ടുകടയിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. കേസിലെ പ്രധാന പ്രതി നിതീഷുമായി പൊലീസ് സംഘം രാവിലെ ഒമ്പതോടെ വാടക വീട്ടിലെത്തി. കൊല്ലപ്പെട്ട വിജയൻറെ മൃതദേഹം വീടിന്റെ തറ പൊളിച്ച് മറവു ചെയ്തു എന്നാണ് നിതീഷ് പൊലീസിന് നൽകിയ മൊഴി. തഹസിൽദാരുടെ സാന്നിധ്യത്തിൽ വീടിൻറെ തറ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
What's Your Reaction?






