ഇരട്ടയാറിലെ പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്
ഇരട്ടയാറിലെ പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്

ഇടുക്കി: ഇരട്ടയാറില്‍ വീടിനുള്ളില്‍ 18കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്വേഷണസംഘം. എന്നാല്‍ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. ശ്വാസം മുട്ടിയുള്ള മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കിടപ്പുമുറിയില്‍ കഴുത്തില്‍ ഇലാസ്റ്റിക് കൊണ്ടുള്ള ബെല്‍റ്റ് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ വിളിച്ചുണര്‍ത്താന്‍ എത്തിയ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി പി വി ബേബി, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ ആര്‍ ബിജു, കട്ടപ്പന എസ്എച്ച്ഒ എന്‍ സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. ഫോണ്‍ വിളികളും വാട്‌സ്ആപ് സന്ദേശങ്ങളും ഉള്‍പ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധിപേരെയും രണ്ടുദിവസങ്ങളിലായി ചോദ്യം ചെയ്തു.
What's Your Reaction?






