കട്ടപ്പന ഇരട്ടക്കൊലപാതകം: കസ്റ്റഡി കാലാവധി അവസാനിച്ചതോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി
കട്ടപ്പന ഇരട്ടക്കൊലപാതകം: കസ്റ്റഡി കാലാവധി അവസാനിച്ചതോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ പി ആര്‍ നിതീഷ്(രാജേഷ്-31), കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയന്‍(27) എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. കൂടുതൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. കൊലപാതകങ്ങള്‍ക്ക് പുറമേ നിതീഷ് 2 പീഡനക്കേസുകളിലും 2 മോഷണക്കേസുകളിലും പ്രതിയാണ്. വിഷ്ണുവും മോഷണക്കേസുകളിലെ കൂട്ടുപ്രതിയാണ്. ഈ കേസുകളുടെ തെളിവെടുപ്പിനും തുടന്വേഷണത്തിനുമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. വിഷ്ണുവിന്റെ അച്ഛന്‍ നെല്ലിപ്പള്ളില്‍ വിജയന്‍(65), ഇദ്ദേഹത്തിന്റെ മകളുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ ഇവര്‍ റിമാന്‍ഡിലായിരുന്നു.
What's Your Reaction?






