ഡിഎംകെയുടെ പിന്തുണ ഉറപ്പു വരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം: തമിഴ്നാട് പിസിസിയുമായി ചര്‍ച്ച നടത്തി
ഡിഎംകെയുടെ പിന്തുണ ഉറപ്പു വരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം: തമിഴ്നാട് പിസിസിയുമായി ചര്‍ച്ച നടത്തി

ഇടുക്കി: ഡിഎംകെ ഇടുക്കി ജില്ലാ ഘടകം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. പൂപ്പാറയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു എല്‍ഡിഎഫിനെ പിന്തുണക്കാന്‍ ഡിഎംകെ തീരുമാനിച്ചത്. തുടര്‍ന്ന് പ്രാദേശിക നേതൃത്വവുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്തുണ എല്‍ഡിഎഫിനെന്ന് അറിയിച്ചതോടെയാണ് തമിഴ്നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടത്. ഡിഎംകെ ജില്ലാ നേതൃത്വവുമായും ചര്‍ച്ച നടത്തി വോട്ടുകള്‍ യുഡിഎഫ് പാളയത്തില്‍ എത്തിക്കുമെന്ന് കെപിസിസി അംഗം ഇബ്രാഹികുട്ടി കല്ലാര്‍ പറഞ്ഞു. അതേസമയം എല്‍ഡിഎഫിന് തന്നെയാണ് പിന്തുണയെന്നാണ് ഡിഎംകെ ജില്ലാ ഘടകത്തിന്റെ നിലപാട്.
What's Your Reaction?






