ഇടുക്കി മണിയാറന്‍കുടി സ്വദേശി മരിച്ചത് വെസ്റ്റ്നൈല്‍ പനി ബാധിച്ച്: ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു
ഇടുക്കി മണിയാറന്‍കുടി സ്വദേശി മരിച്ചത് വെസ്റ്റ്നൈല്‍ പനി ബാധിച്ച്: ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു

ഇടുക്കി: സംസ്ഥാനത്ത് വെസ്റ്റ്നൈല്‍ പനി മരണം സ്ഥീകരിച്ചു. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറിന്റെ(24) മരണകാരണം വെസ്റ്റ്നൈല്‍ പനിയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് പനി ബാധിച്ചത്. രോഗം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വീട്ടിലേക്ക് മടങ്ങിയിരുന്നു. വീണ്ടും പനി കലശലായതോടെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് വിജയകുമാര്‍ മരിച്ചത്.
What's Your Reaction?






