ഹോര്‍ട്ടി റിസര്‍ച്ച് സെന്റര്‍ കര്‍ഷക ശ്രേഷ്ഠ അവര്‍ഡ് വിതരണവും സെമിനാറും ചേറ്റുകുഴിയില്‍ നടന്നു
ഹോര്‍ട്ടി റിസര്‍ച്ച് സെന്റര്‍ കര്‍ഷക ശ്രേഷ്ഠ അവര്‍ഡ് വിതരണവും സെമിനാറും ചേറ്റുകുഴിയില്‍ നടന്നു

ഇടുക്കി: ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ 14-മത് കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് വിതരണവും സെമിനാറും ചേറ്റുകഴിയില്‍ നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ താരം മണിയന്‍പിള്ള രാജു മുഖ്യാതിഥിയായിരുന്നു. മികച്ച ഏലം കര്‍ഷകന്‍, മികച്ച പച്ചക്കറി കര്‍ഷകന്‍ എന്നീ വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് പേര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മാനിച്ചു. സമ്മിശ്ര കര്‍ഷകന്‍, യുവ കര്‍ഷകന്‍, സാഹസിക കര്‍ഷകന്‍, വനിത കര്‍ഷക, മികച്ച കൃഷി എന്നീ വിഭാഗങ്ങളില്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും സിനിമാ താരം മണിയന്‍പിള്ള രാജു സമ്മാനിച്ചു.
കര്‍ഷകശ്രേഷ്ഠ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഫാ.ജോര്‍ജ് മണ്ഡപത്തില്‍ അധ്യക്ഷത വഹിച്ചു.വണ്ടന്മേട് മുന്‍ പഞ്ചായത്തഗം കെ.കുമാര്‍, സ്പിക് ആന്‍ഡ് ഗ്രീന്‍ ഫെര്‍റ്റിലൈറ്റേഴ്‌സ് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ പി.കെ രമേഷ്, ഹോര്‍ട്ടി റിസേര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ ഗഫൂര്‍, ഹോര്‍ട്ടി റിസേര്‍ച്ച് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബേബിച്ചന്‍ ആക്കാട്ടുമുണ്ടയില്‍ എന്നിവര്‍ സംസാരിച്ചു. ഏലം കൃഷി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗവും എന്ന വിഷയത്തില്‍ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ.എം.മുരുകന്‍ സെമിനാര്‍ നയിച്ചു.
പൊതു പ്രവര്‍ത്തനരംഗത്തെ മികച്ച സംഭാവനകള്‍ മാനിച്ച് ഇരട്ടയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനംങ്കേരി, പഞ്ചായത്തംഗം ജോസ് തച്ചാപറമ്പില്‍, കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് ഏലം ഗവേഷകന്‍ പ്രൊ.എം.മുരുകന്‍ എനിവര്‍ക്ക് പുരസ്‌കാരം നല്‍കി.ഫാ.മാത്യു വടക്കേമുറിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ചാരിറ്റി ഫണ്ട് വിതരണം ഹോര്‍ട്ടി റിസേര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ ഗഫൂര്‍, ഹോര്‍ട്ടി റിസേര്‍ച്ച് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബേബിച്ചന്‍ ആക്കാട്ടുമുണ്ടയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തുടര്‍ന്ന് കോട്ടയം ഡി ഫോര്‍ ഡാന്‍സ് ഫാക്ടറി അവതരിപ്പിച്ച ഡാന്‍സ് പ്രോഗ്രാമും നടന്നു.
What's Your Reaction?






