ഹൈറേഞ്ചിന്റെ പ്രിയ എഴുത്തുകാരന്‍ കെ സി ജോര്‍ജിന് വിട
ഹൈറേഞ്ചിന്റെ പ്രിയ എഴുത്തുകാരന്‍ കെ സി ജോര്‍ജിന് വിട

ഇടുക്കി: സംസ്ഥാന നാടക അവാര്‍ഡ് ജേതാവും സീരിയല്‍- നാടക രചയിതാവുമായ കട്ടപ്പന കുമ്പുക്കല്‍ കെ സി ജോര്‍ജ്(51) അന്തരിച്ചു. അസുഖബാധിതനായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടുതവണ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2024ല്‍ കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ 'ചന്ദ്രികാവസന്തം' എന്ന നാടകത്തിനും 2010ല്‍ കോഴിക്കോട് സാഗര്‍ കമ്യൂണിക്കേഷന്‍സിന്റെ 'കുമാരന്‍ ഒരു കുടുംബനാഥന്‍' എന്ന നാടകത്തിനുമാണ് അവാര്‍ഡുകള്‍. സ്വകാര്യ ചാനലുകളില്‍ സംപ്രേഷണം ചെയ്ത നിരവധി സീരിയലുകളുടെയും രചയിതാവാണ്. സംസ്‌കാരം പിന്നീട്. ഭാര്യ ബീന. മക്കള്‍: ജറോം, ജറിറ്റ്.
What's Your Reaction?






