ശാന്തന്‍പാറയില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം:നിര്‍ത്തിയിട്ടിരുന്ന വാഹനം തകര്‍ത്തു
ശാന്തന്‍പാറയില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം:നിര്‍ത്തിയിട്ടിരുന്ന വാഹനം തകര്‍ത്തു

ഇടുക്കി: ശാന്തന്‍പാറയില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം ആന തകര്‍ത്തു. ചൂണ്ടല്‍ സ്വദേശി ഡെന്നിസിന്റെ വാഹനമാണ് തകര്‍ത്തത്. ഞായറാഴ്ച രാത്രി ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ ചക്കക്കൊമ്പന്‍ മണിക്കൂറുകളോളം ജനവാസ മേഖലയില്‍ നില ഉറപ്പിച്ചു. ആര്‍ആര്‍ടിയും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും ബഹളം ഉണ്ടാക്കിയും ആനയെ ജനവാസ മേഖലയില്‍ നിന്ന് തുരത്തുകയായിരുന്നു. ഏതാനും മാസങ്ങളായി ചക്കക്കൊമ്പന്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്താറുണ്ട്.
What's Your Reaction?






