ആശാവര്‍ക്കര്‍മാരുടെ വേതനം 27,900 രൂപയായി വര്‍ധിപ്പിക്കണം: ഐഎന്‍ടിയുസി
ആശാവര്‍ക്കര്‍മാരുടെ വേതനം 27,900 രൂപയായി വര്‍ധിപ്പിക്കണം: ഐഎന്‍ടിയുസി

ഇടുക്കി: സംസ്ഥാനത്തെ ആശാപ്രവര്‍ത്തകരുടെ അടിസ്ഥാന ശമ്പളം 27,900 രൂപയായി വര്‍ധിപ്പിക്കണമെന്ന് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായതിനാല്‍ 60:40 അനുപാതത്തില്‍ 16,740 രൂപ കേന്ദ്ര സര്‍ക്കാരും 11,160 രൂപ സംസ്ഥാന സര്‍ക്കാരും നല്‍കണം. ആശാവര്‍ക്കര്‍മാരെ ആവശ്യങ്ങള്‍ അംഗീകരിച്ച് അര്‍ഹതപ്പെട്ട വേതനവും ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സമരരംഗത്തുള്ള ഐഎന്‍ടിയുസി ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. റീജണല്‍ കമ്മിറ്റികള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലേക്കും മണ്ഡലം കമ്മിറ്റികള്‍ പഞ്ചായത്ത് ഓഫീസുകളിലേക്കും പ്രകടനവും ധര്‍ണവും നടത്തി. ഐഎന്‍ടിയുസി എക്കാലവും തൊഴിലാളികള്‍ക്കൊപ്പമാണ്. അര്‍ഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും പിരിഞ്ഞുപോകുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം രൂപ ഗ്രാറ്റിവിറ്റിയും നല്‍കുന്നതിനൊപ്പം ജോലിഭാരം കുറച്ച് ഇവരെ സ്ഥിരപ്പെടുത്താനും നടപടിവേണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എംഎല്‍എ എ കെ മണി, ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരന്‍, പി ആര്‍ അയ്യപ്പന്‍, ജി മുനിയാണ്ടി, കെ എ സിദ്ധിഖ്, ഡി കുമാര്‍, രാജു ബേബി, വക്കച്ചന്‍ തുരുത്തിയില്‍, ലക്ഷ്മി ചന്ദ്രശേഖര്‍, കെ കെ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






