കട്ടപ്പന മത്സ്യ മാര്‍ക്കറ്റിലെ ശുചിമുറിയുടെ പ്രവര്‍ത്തനം നിലച്ചു: വ്യാപാരി വ്യവസായി സമിതി നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി
കട്ടപ്പന മത്സ്യ മാര്‍ക്കറ്റിലെ ശുചിമുറിയുടെ പ്രവര്‍ത്തനം നിലച്ചു: വ്യാപാരി വ്യവസായി സമിതി നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി
ഇടുക്കി: കട്ടപ്പന മത്സ്യ മാര്‍ക്കറ്റിലെ ശുചിമുറിയുടെ പ്രവര്‍ത്തനം നിലച്ചതിനെതിരെ വ്യാപാരി വ്യവസായി സമിതി നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി.
ശൗചാലയം അടച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞതോടെയാണ് വ്യാപാരി വ്യവസായി സമിതി രംഗത്തെത്തിയത്. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഉദ്ദാഹരണമാണ് മത്സ്യമാര്‍ക്കറ്റിലെ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ശൗചാലയത്തിന് പൂട്ട് വീണതോടെ മാര്‍ക്കറ്റിലെ വ്യാപാരികളും ഇവിടെയെത്തുന്ന ജനങ്ങളും ദുരിതത്തിലാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒരു ശൗചാലയം മാത്രമാണ് ഇവിടെയുള്ളത്. ശൗചാലയത്തിന്റെ പൈപ്പുകളില്‍ ബ്ലോക്കുണ്ടാവുകയും അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നതുമായിരുന്നു. എന്നാല്‍ ഇത്രയും ദിവസം അടച്ചിടുന്നത് ആദ്യമായിട്ടാണ്. നിരവധി തവണ നഗരസഭാ അധികൃതരോട് കാര്യങ്ങള്‍ ധരിപ്പിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കിയത്. സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തന ഫലമായിട്ടാണ് പൈപ്പുകള്‍ ബ്ലോക്കാവുന്നതെന്നും ശൗചാലയം അറ്റകുറ്റപ്പണി നടത്തി രണ്ട് ദിവസത്തിനകം തുറന്ന് നല്‍കുമെന്നും സെക്രട്ടറി അജി കെ തോമസ് അറിയിച്ചു. വ്യാപാരി വ്യവസായി സമിതി നേതാക്കളായ മജീഷ് ജേക്കബ്ബ്, ഷിനോജ് ജി എസ്, ആല്‍ബിന്‍ തോമസ്, പി ജെ കുഞ്ഞുമോന്‍, പി ബി സുരേഷ്, എം ആര്‍ അയ്യപ്പന്‍കുട്ടി, എ വി രതീഷ്, പി എം ഷെഫീഖ്, മനു ജോസഫ് എന്നിവരാണ് നിവേദനം നല്‍കിയത്.
What's Your Reaction?