എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ തുടങ്ങി
എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ തുടങ്ങി
ഇടുക്കി: ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ മൂലമറ്റത്ത് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്‍ ക്യാപ്റ്റനായ ജാഥയുടെ ഒന്നാം ദിവസത്തെ പര്യടനം ചെറുതോണിയില്‍ സമാപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാന കൈവരിച്ച വികസന നേട്ടങ്ങളും ഇടുക്കി നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളും ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വികസന മുന്നേറ്റ ജാഥ നടത്തുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പുരോഗതിയും സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജനകീയ പദ്ധതികളും ജാഥയില്‍ പ്രധാന ചര്‍ച്ചയായി. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനം, മലയോര ഹൈവേയും റോഡ് ശൃംഖലകളും ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യ വികസനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ സൗകര്യ വര്‍ധന തുടങ്ങിയ പദ്ധതികള്‍ ജാഥയുടെ വികസനരേഖയില്‍ ഉള്‍പ്പെടുത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ജാഥാ മാനേജരായും, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം കെ പ്രിയന്‍ വൈസ് ക്യാപ്റ്റനുമാണ്. സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ എന്നിവര്‍ പങ്കെടുത്തു. നേതാക്കളായ ജോസ് കുഴികണ്ടം, ഷാജി കാഞ്ഞമല, അനില്‍ കൂവപ്ലാക്കല്‍, ഷിജോ തടത്തില്‍, ജയിംസ് ബ്ലാക്കുഴി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?