ജാര്‍ഖണ്ഡ് ബോംബ് സ്‌ഫോടന കേസിലെ പ്രതി മൂന്നാറില്‍ അറസ്റ്റില്‍
ജാര്‍ഖണ്ഡ് ബോംബ് സ്‌ഫോടന കേസിലെ പ്രതി മൂന്നാറില്‍ അറസ്റ്റില്‍

ഇടുക്കി: ജാര്‍ഖണ്ഡില്‍ 3 പൊലീസ് ഉദ്യോഗസ്ഥര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ എന്‍ഐഎ സംഘം മൂന്നാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശി സഹന്‍ ടുട്ടി ദിനബു (30)വിനെയാണ് ഗൂഡാര്‍വിള എസ്റ്റേറ്റില്‍ നിന്ന് എന്‍ഐഎ റാഞ്ചി യൂണിറ്റ് സംഘം തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കേസിലെ 33-ാമത്തെ പ്രതിയായ ഇയാള്‍ ഭാര്യയുമായി എസ്റ്റേറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ 9 വയസുള്ള കുട്ടി സമീപത്തെ ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയാണ്.
What's Your Reaction?






