ബിഫാം പ്രവേശന പരീക്ഷ: കഞ്ഞിക്കുഴി സ്വദേശി ബി ശിവതേജസ് ജില്ലയില്‍ ഒന്നാമന്‍
ബിഫാം പ്രവേശന പരീക്ഷ: കഞ്ഞിക്കുഴി സ്വദേശി ബി ശിവതേജസ് ജില്ലയില്‍ ഒന്നാമന്‍

ഇടുക്കി: സംസ്ഥാന എന്‍ജിനീയറിങ് ഫാര്‍മസി പ്രവേശന പരീക്ഷയില്‍ ജില്ലയില്‍ നിന്ന് ഒന്നാമത് എത്തി കഞ്ഞിക്കുഴി സ്വദേശി ബി ശിവതേജസ്. സംസ്ഥാന തലത്തില്‍ 37-ാം റാങ്ക് നേടിയ ശിവ തേജസ് 300ല്‍ 269.9 മാര്‍ക്ക് നേടിയാണ് ഒന്നാമത് എത്തിയത്. ബിഫാം പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയെങ്കിലും കോഴ്‌സിനു ചേരുന്നില്ലെന്നും നീറ്റ് പ്രവേശന പരീക്ഷയില്‍ ദേശീയതലത്തില്‍ 1161 റാങ്ക് ലഭിച്ചതിനാല്‍ പ്രഥമ പരിഗണന എംബിബിഎസിനു ആണെന്നും ശിവ തേജസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലോ കോട്ടയത്തോ പഠിക്കാനാണ് താല്‍പ്പര്യം. കഞ്ഞിക്കുഴിയില്‍ ഹോട്ടല്‍ നടത്തുന്ന ബിജു യസ്‌നയാണ് പിതാവ്. അമ്മ ബിന്ദു തള്ളക്കാനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സാണ്. സഹോദരി ഗൗരി പാര്‍വ്വതി ബിഎസ്‌സി നഴ്‌സിങ്ങിനും, അനുജന്‍ ബി ഋതുശ്രേയസ് ഏഴാം ക്ലാസിലും പഠിക്കുന്നു.
What's Your Reaction?






