വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് ക്രിസ്തുരാജ് സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി
വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് ക്രിസ്തുരാജ് സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

ഇടുക്കി: ഗ്രീന്‍സിറ്റി വലിയതോവാള റോട്ടറി ക്ലബ് വലിയതോവാള ക്രിസ്തുരാജ് ഹൈസ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. റോട്ടറി ജില്ലാ ജോയിന്റ് ഡയറക്ടര്‍ യൂനുസ് സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍സിറ്റി വലിയതോവാള ക്ലബ് പ്രസിഡന്റ് ഷാജി തോട്ടുമാക്കല്‍ അദ്ധ്യക്ഷനായി. കുട്ടികളില്‍ വായനാശീലം വളര്‍ത്തി ഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളോടുള്ള ആസക്തി കുറയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ജിജിആര്‍ ജോജോ മരങ്ങാട്ട്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജയ്‌സ് മടിക്കാങ്കല്‍, സെക്രട്ടറി ജയ്‌സണ്‍ ചുളയില്ലാപ്ലാക്കല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആന്‍സമ്മ തോമസ്, ബിജു പുതുപ്പറമ്പില്‍, ബിബിന്‍ നെടിയത്തില്‍, ഷിനോയി അമ്പാട്ട്, ഷിജു മുളളന്‍കുഴിയില്‍, ജയിംസ് കുറ്റിയാത്ത്, രതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






