എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖ ഗുരുമന്ദിരത്തില്‍ മഹാ ഗുരുപൂജ
എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖ ഗുരുമന്ദിരത്തില്‍ മഹാ ഗുരുപൂജ

ഇടുക്കി: എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയുടെ ഗുരുമന്ദിരത്തില്‍ മഹാ ഗുരുപൂജയും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. രാവിലെ 5.30ന് ആരംഭിച്ച പരിപാടിയില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ ഭദ്രദീപം തെളിയിച്ചു. തന്ത്രി ഷാജന്‍, ശാന്തി സുനില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി ഭക്തര്‍ പങ്കെടുത്തു. പ്രസിഡന്റ് പ്രവീണ്‍ വട്ടമല , വൈസ് പ്രസിഡന്റ് പി എന്‍ മോഹനന്‍, സെക്രട്ടറി ജയന്‍ എം ആര്‍, യൂണിയന്‍ കമ്മിറ്റിയംഗം ഇ എ ഭാസ്‌കരന്‍, വനിതാ സംഘം പ്രസിഡന്റ് രാധാമണി കൃഷ്ണന്‍കുട്ടി, സെക്രട്ടറി ഷീല ശശിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






