ജലനിരപ്പുയർന്നു: പൊൻമുടി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു
ജലനിരപ്പുയർന്നു: പൊൻമുടി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു

ഇടുക്കി: ജില്ലയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ പൊന്‍മുടി അണക്കെട്ടിലെ 3 ഷട്ടറുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തുറക്കും. 60 സെന്റിമീറ്റര്‍ വീതം ഘട്ടം ഘട്ടമായി ഉയര്‍ത്തി 150 ക്യുമക്സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കി. പന്നിയാര്‍ പുഴയില്‍ നിലവിലുള്ള ജലനിരപ്പില്‍ നിന്ന് 50 സെ.മി വരെ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ള താമസിക്കാര്‍ ജാഗ്രത പാലിക്കണം.
What's Your Reaction?






