മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി 

മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി 

Feb 28, 2025 - 21:16
 0
മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി 
This is the title of the web page

ഇടുക്കി: എല്‍ഡിഎഫില്‍ നിന്ന് കൂറുമാറി കോണ്‍ഗ്രസിലെത്തിയ പഞ്ചായത്തംഗത്തെ കൂറുമാറ്റ നിരോധന നിയമപ്രകാരം  തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി. മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലചന്ദ്രനെയാണ് അടുത്ത 6 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത്. നല്ലതണ്ണി വാര്‍ഡില്‍ നിന്ന് സിപിഐ എം സ്ഥാനാര്‍ഥിയായാണ് ബാലചന്ദ്രന്‍ മത്സരിച്ച് വിജയിച്ചത്. തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ എല്‍ഡിഎഫില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിനുശേഷം എല്‍ഡിഎഫില്‍ നിന്ന് ഭരണം പിടിക്കാനായി കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുമ്പ് ബാലചന്ദ്രന്റെ പേരില്‍ വ്യാജ ഒപ്പിട്ട രാജിക്കത്ത് തപാലില്‍ സെക്രട്ടറിക്ക് ലഭിക്കുകയും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതയോടെ എല്‍ഡിഎഫ് ഭരണം തുടര്‍ന്നു. പിന്നീട് കത്തുവ്യാജമാണെന്ന് ഇലക്ഷന്‍ കമ്മിഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും നടന്ന അവിശ്വാസത്തിലൂടെ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തതും ബാലചന്ദ്രന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായതും. കൂറുമാറ്റ നിരോധന നിയമപ്രകാരം കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാര്‍ പഞ്ചായത്തില്‍ 4 പേരെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ അയോഗ്യരാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന ആര്‍. പ്രവീണ, എം.രാജേന്ദ്രന്‍, സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ തങ്കമുടി, സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ വി.ബാലചന്ദ്രന്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow