ആവേശം സിരകളില്‍ നിറച്ച് മൂന്നാര്‍ ഫിന്‍ലേ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
ആവേശം സിരകളില്‍ നിറച്ച് മൂന്നാര്‍ ഫിന്‍ലേ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ഇടുക്കി: തോട്ടം മേഖലയിലെ കായിക പ്രേമികളില്‍ ആവേശം തീര്‍ത്ത് മൂന്നാറില്‍ 76-ാമത് ഫിന്‍ലേ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നു. പഴയ മൂന്നാര്‍ ടാറ്റ മൈതാനത്താണ് ടൂര്‍ണമെന്റ് നടക്കുന്നത്. എട്ടുപതിറ്റാണ്ടുമുമ്പ് ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന ജെയിംസ് ഫിന്‍ലേ തേയില കമ്പനിയിലെ ജനറല്‍ മാനേജര്‍ ഇ എച്ച് ഫ്രാന്‍സിസ് ആണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കെഡിഎച്ച്പി ഗൂഡാര്‍വിള ടീമാണ് ജേതാക്കള്‍. ആദ്യകാലങ്ങളില്‍ 30-ലേറെ ടീമുകള്‍ പങ്കെടുക്കുന്ന ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റായിരുന്നു ഫിന്‍ലേ. പിന്നീട് കമ്പനികള്‍ പുനസംഘടിപ്പിച്ചപ്പോള്‍ ടീമുകളുടെ എണ്ണം കുറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ പ്രതിനിധാനം ചെയ്യുന്ന എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് മത്സരം കാണുന്നതിനായി ഉച്ചക്കുശേഷം അവധി നല്‍കാറുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തും കോവിഡ് കാലത്തും മാത്രമാണ് ടൂര്‍ണമെന്റ് നടത്താതിരുന്നിട്ടുള്ളത്. ഇത്തവണത്തെ ഫിന്‍ലേ കപ്പ് ടൂര്‍ണമെന്റ് വിജയികള്‍ ആരെന്നറിയാന്‍ കാത്തിരിക്കുകയാണ്് തൊഴിലാളികള്‍.
What's Your Reaction?






