കട്ടപ്പന - വെള്ളയാംകുടി റോഡിലെ ഗര്‍ത്തത്തിന് താല്‍കാലിക പരിഹാരം
കട്ടപ്പന - വെള്ളയാംകുടി റോഡിലെ ഗര്‍ത്തത്തിന് താല്‍കാലിക പരിഹാരം

ഇടുക്കി: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന - വെള്ളയാംകുടി റോഡില്‍ ജല അതോറിറ്റിയുടെ അനാസ്ഥമൂലം ഉണ്ടായ ഗര്‍ത്തത്തിന് താല്‍കാലിക പരിഹാരം. കോണ്‍ക്രീറ്റ് ഉപയോഗിച്ച് റോഡിലെ ഗര്‍ത്തം അടച്ചു. ഇടുക്കികവലക്ക് സമീപം പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി റോഡിന് കുറുകെ കുഴിയെടുക്കുകയും കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രീറ്റ് ഇളകുകയും കുഴി രൂപപ്പെട്ടുകയും ചെയ്തു. നിരവധി അപകടങ്ങള്‍ക്ക് കാരണമായതോടെ പ്രതിഷേധങ്ങളും ശക്തമായി. വീണ്ടും കുഴിയില്‍ കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും കോണ്‍ഗ്രീറ്റ് ഇളകിപോവുകയും വലിയ ഗര്‍ത്തം രൂപപ്പെട്ടുകയുമായിരുന്നു. പൗരസമിതിയുടെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. ടൗണില്‍ തിരക്കുള്ള സമയത്ത് ഗര്‍ത്തം അടച്ചത് ഗതാഗതക്കുരുക്കിനും കാരണമായി. അതേസമയം നടപടി ശാശ്വതമല്ലെന്നും കോണ്‍ഗ്രീറ്റ് ചെയ്യാതെ ടാറിങ് നടത്തി പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






