ഇടുക്കി: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ലാസുകളുടെ ഉദ്ഘാടനം പുസ്തക വിതരണവും കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടന്നു. നഗരസഭാ കൗണ്‍സിലര്‍ ധന്യാ അനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്എസ്എല്‍സി തുല്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ദീപാ കുമാരി കെ സിയെ അനുമോദിച്ചു. മിനി ടി അധ്യക്ഷയായി. കോ-ഓര്‍ഡിനേറ്റര്‍മാരായ ഗീതമ്മ കെ എം, സുമ പി കെ, റീജ ഷിബു, രജനി കെ എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.