ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പീരുമേട് മേഖല പ്രവര്‍ത്തകയോഗം ചേര്‍ന്നു
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പീരുമേട് മേഖല പ്രവര്‍ത്തകയോഗം ചേര്‍ന്നു

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പീരുമേട് മേഖല പ്രവര്‍ത്തകയോഗം യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവല്‍ക്കരണം,
കരയോഗം, വനിതാസമാജം,സ്വാശ്രയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വിവാഹം, മരണാനന്തര ചടങ്ങ്, ആധ്യാത്മിക പഠന കേന്ദ്രം, വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടികള്‍, ബാലസമാജം പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. യൂണിയന്‍ സെക്രട്ടറി പി സി അജയന്‍ നായര്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ കരയോഗം പ്രസിഡന്റ് ചന്ദ്രശേഖരന്‍ പിള്ള, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ കെ വി അജയകുമാര്‍, കെ കെ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






