വാത്തിക്കുടിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഡീന്‍ കുര്യക്കോസ് എംപി ഉദ്ഘാടനം ചെയ്തു
വാത്തിക്കുടിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഡീന്‍ കുര്യക്കോസ് എംപി ഉദ്ഘാടനം ചെയ്തു

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ മാന്നത്തറ, വാത്തിക്കുടി എന്നിവിടങ്ങളില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ അഡ്വ. ഡീന്‍ കുര്യക്കോസ് എംപി ഉദ്ഘാടനം ചെയ്തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 4.45 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. യോഗത്തില്‍ കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കരക്കുന്നേല്‍ അധ്യക്ഷനായി. നേതാക്കളായ കെ കെ മനോജ്, മിനി സാബു, ബാബു കുമ്പിളുവേലി, നിതിന്‍ ജോയി, അവറാച്ചന്‍ മുത്തരി, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, തങ്കച്ചന്‍ കാരയ്ക്കാവയലില്‍, ബുഷ്‌മോന്‍ കണ്ണംചിറ, അനില്‍ ബാലകൃഷ്ണന്‍, ഐപ്പ് അറുകാക്കല്‍, അനല്‍മോന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






