കൊന്നത്തടി പഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം ചെയ്തു
കൊന്നത്തടി പഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം ചെയ്തു

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കമ്പിളികണ്ടം കുടുംബശ്രീ ഹാളില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മല്‍ക്ക ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ഏക പഞ്ചായത്താണ് കൊന്നത്തടി. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ വനിതാമിത്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് 572 ഗുണഭോക്താക്കള്‍ക്ക് 10 മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും 3 കിലോ കോഴിത്തീറ്റയും വിതരണം ചെയ്തത്. 300 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കുമ്പോള്‍ 1650 രൂപയുടെ കോഴിക്കുഞ്ഞുങ്ങളേയും തീറ്റയും വനിതകള്‍ക്ക് ലഭ്യമാകും. പഞ്ചായത്തിനെ കോഴിമുട്ട ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം. വികസന കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമംഗല വിജയന്‍, പഞ്ചായത്തംഗം ടി കെ കൃഷ്ണന്‍കുട്ടി, കെഫ്‌കോ പ്രതിനിധി ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






