വണ്ടന്‍മേട് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു
വണ്ടന്‍മേട് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു

ഇടുക്കി: വണ്ടന്‍മേട് സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞവും പുതിയ വായ്പ പദ്ധതിയുടെ ഉദ്ഘാടനവും സഹകാരി സംഗമവും നടന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്ന മികച്ച സേവനവും അതിലൂടെ നേടിയ വിശ്വാസവുമാണ് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വായ്പ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ബോര്‍ഡ് അംഗം സതീഷ് ചന്ദ്രന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് സിബി എബ്രഹാം അധ്യക്ഷനായി. സിപിഐഎം വണ്ടന്‍മേട് ഏരിയാ സെക്രട്ടറി ടി എസ് ബിസി, സിപിഐ മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടിയില്‍, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് മാത്യു മാളിയിക്കല്‍, ഉടുമ്പന്‍ചോല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ മോന്‍സി ജയ്ക്കബ്, ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് മോഹിനി എംഎന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






