വെള്ളയാംകുടി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു
വെള്ളയാംകുടി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: വെള്ളയാംകുടി അങ്കണവാടിയില്‍ വാര്‍ഷികം ആഘോഷിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് കുരുന്നുകള്‍ പരിപാടികള്‍ക്കെത്തിയത്.
വാര്‍ഷികത്തോടനുബന്ധിച്ച് കൗമാരക്കാര്‍ക്കും മാതാപിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസും കുടുംബസംഗമവും നടത്തി. നഗരസഭ കൗണ്‍സിലര്‍ രജിത രമേശ്, എഡിഎസ് പ്രസിഡന്റ് മഞ്ജു സതീഷ്, വൈസ് പ്രസിഡന്റ് ജാസ്മിന്‍ നവാസ്, സ്‌കൂള്‍ കൗണ്‍സിലര്‍മാരായ രമ്യ, നിഷ, റീജ, അങ്കണവാടി അധ്യാപിക ലതികാ ബാലകൃഷ്ണന്‍, ഹെല്‍പ്പര്‍ ധന്യ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






