കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ രാജീവ് സ്മൃതിയാത്ര 19ന് അണക്കരയില്‍നിന്ന് പുറപ്പെടും
കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ രാജീവ് സ്മൃതിയാത്ര 19ന് അണക്കരയില്‍നിന്ന് പുറപ്പെടും

ഇടുക്കി: കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍(ഐഎന്‍ടിയുസി) നേതൃത്വത്തില്‍ ശ്രീപെരുമ്പത്തൂരിലെ രാജീവ് സ്മൃതിമണ്ഡപത്തിലേക്ക് നടത്തുന്ന രാജീവ് സ്മൃതിയാത്ര 19ന് പുറപ്പെടും. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി നയിക്കുന്ന യാത്ര വൈകിട്ട് 5ന് അണക്കരയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു ഉദ്ഘാടനം ചെയ്യും. എഐസിസി സെക്രട്ടറി പി വി മോഹന്‍ ജ്യോതി തെളിക്കും. കമ്പം, തേനി, ദിണ്ടിക്കല്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 21ന് രാവിലെ 8ന് ശ്രീപെരുമ്പത്തൂരില്‍ എത്തും. പ്രവര്‍ത്തകര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ഇ എം ആഗസ്തി, ഷാജി പൈനാടത്ത്, പി ആര്‍ അയ്യപ്പന്‍, ബിജു ദാനിയേല്‍, രാജന്‍ കൊഴുവന്‍മാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






