മാട്ടുക്കട്ട പഴയ ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂളിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
മാട്ടുക്കട്ട പഴയ ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂളിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ഇടുക്കി: മാട്ടുക്കട്ട പഴയ ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂളിന് സമീപം മാസങ്ങളായി പൊട്ടി കിടക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് നന്നാക്കാന്‍ നടപടിയില്ല. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്നുമാസത്തിലേറെയായി റോഡിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ പായല് പിടിച്ച അവസ്ഥയിലാണ്. ഇത് കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമാകുന്നു. പൈപ്പ് പൊട്ടി കിടക്കുന്നതിനാല്‍ പ്രദേശത്തെ വീടുകളിലേക്ക് ആവശ്യത്തിന് കുടിവെള്ളം എത്താത്ത സാഹചര്യമുണ്ട്. നൂറുകണക്കിന് വിദ്യാര്‍ഥികളും പ്രദേശത്തെ പെന്തക്കോസ്ത പള്ളിയിലേക്കുള്ളവരും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. റോഡിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് ചെളി തെറിക്കുന്നതായും പരാതിയുണ്ട്. അടിയന്തരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






