ശ്രീനാരായണ ഗുരു ജയന്തി: 171 ദീപങ്ങള്‍ തെളിയിച്ച് എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖ
ശ്രീനാരായണ ഗുരു ജയന്തി: 171 ദീപങ്ങള്‍ തെളിയിച്ച് എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖ
ഇടുക്കി: എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. 171-ാം ജന്മദിനത്തെ അനുസ്മരിച്ച് 171 ദീപങ്ങള്‍ തെളിയിച്ചു. മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ സന്ദേശം നല്‍കി. ശാഖ പ്രസിഡന്റ് പ്രവീണ്‍ വട്ടമല, സെക്രട്ടറി ജയന്‍ എം.ആര്‍, വൈസ് പ്രസിഡന്റ് പി എന്‍ മോഹനന്‍, ഷാജി ചെറിയ കൊല്ലപ്പള്ളി, ശ്രീജിത്ത് സോമന്‍, പി.ബി സോജന്‍, രാധാമണി കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാര്‍ഥനയും ഗുരുദേവ ഭാഗവത പാരായണവും നടത്തി. മധുരവും വിളമ്പി.
What's Your Reaction?

