കട്ടപ്പനയില്‍ ദേശീയപാത കൈയേറി നിര്‍മിച്ച ഷെഡ് പൊളിച്ചുനീക്കണമെന്ന് ആവശ്യം
കട്ടപ്പനയില്‍ ദേശീയപാത കൈയേറി നിര്‍മിച്ച ഷെഡ് പൊളിച്ചുനീക്കണമെന്ന് ആവശ്യം

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവലയില്‍ ദേശീയപാത കൈയേറി നിര്‍മിച്ച ഷെഡ് പൊളിച്ചുനീക്കണമെന്ന് ആവശ്യം. നിര്‍മാണത്തെ തുടര്‍ന്ന് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും ആക്ഷേപമുണ്ട്. ബൈപാസ് റോഡിന് സമീപമുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് ഷെഡ് നിര്‍മിച്ച് മത്സ്യവ്യാപാരം നടത്തുന്നത്. ഇതിനെതിരെ കലക്ടര്‍, ദേശീയപാത അതോറിറ്റി, നഗരസഭ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ദേശീയപാതയോരത്തെ മൂന്ന് കലുങ്കുകള്‍ക്ക് മുകളിലായാണ് ഷെഡ് നിര്‍മിച്ചത്. മത്സ്യവ്യാപാര കേന്ദ്രത്തില്‍ നിന്ന് മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്.
കൈയേറിയയാള്‍ മുമ്പും പുറമ്പോക്ക് കൈവശപ്പെടുത്തി നടത്തിയ നിര്‍മാണങ്ങള്‍ നഗരസഭ ഒഴിപ്പിച്ചിരുന്നു. 50ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡിനുകുറുകെയുള്ള കലുങ്ക് അടച്ചതായും കൈയേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ നഗരസഭാ ഓഫീസിലേക്ക് സമരം നടത്തുമെന്ന് സിപിഎം, സിപിഐ, എച്ച്എംടിഎ നേതാക്കള്‍ പറഞ്ഞു.
What's Your Reaction?






