കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു
കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

ഇടുക്കി: കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ ആഭിമുഖ്യത്തിൽ പെരിയോൻകവല ഷൈൻസ്റ്റാർ അക്കാദമിയിൽ വച്ച് നീന്തൽ പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളുടെ കീഴിൽ വരുന്ന ഡിഫൻസ് അംഗങ്ങളെ ഉൾപ്പെടുത്തിയാണ് നീന്തൽ പരിശീലനം സംഘടിപ്പിച്ചത്.സയൻസ് സ്കൂൾ മാനേജർ ഫാ. ഇമ്മാനുവൽ കിഴക്കേതലയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ അഖിൻ സി, റീജണൽ ഫയർ ഓഫീസർ സുജിത്ത് കുമാർ , ജില്ല ഫയർ ഓഫീസർ ഷിനോയ് കെ ആർ , ഷൈൻ അക്കാദമിയുടെ ഭാരവാഹികൾ, മറ്റ് ഡിഫൻസ് അംഗങ്ങൾ , ഫയർ ആൻഡ് റെസ്ക്യൂ ടീം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
What's Your Reaction?






