ലബ്ബക്കടയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ലബ്ബക്കടയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

May 4, 2025 - 18:18
May 4, 2025 - 18:36
 0
ലബ്ബക്കടയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: മലയോര ഹൈവേയില്‍ കാഞ്ചിയാര്‍ ലബ്ബക്കടയ്ക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത മേരികുളം സ്വദേശികളായ സിനോജ്, ദിലീപ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 4.45ഓടെയാണ് അപകടം. മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങിയ കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച കാര്‍, മേരികുളത്തുനിന്ന് കട്ടപ്പനയിലേക്ക് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. സിനോജിന്റെ കൈകള്‍ക്കും കാലിനും ദിലീപിന്റെ തലയ്ക്കും പരിക്കേറ്റു. ഇരുവരെയും ഉടന്‍ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ മുന്‍വശം ഉള്‍പ്പെടെ തകര്‍ന്നു. കാറിനും കേടുപാടുണ്ട്. ലബ്ബക്കട- സ്വരാജ് റൂട്ടിലെ വളവിലാണ് അപകടം. മുമ്പും ഇവിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow