ഇഡിസിയില്‍ അനധികൃത നിയമനം: വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ പ്രതിഷേധവുമായി അംഗങ്ങള്‍

ഇഡിസിയില്‍ അനധികൃത നിയമനം: വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ പ്രതിഷേധവുമായി അംഗങ്ങള്‍

Oct 6, 2026 - 14:39
Oct 6, 2026 - 14:43
 0
ഇഡിസിയില്‍ അനധികൃത നിയമനം: വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ പ്രതിഷേധവുമായി അംഗങ്ങള്‍
This is the title of the web page

ഇടുക്കി: വന്യജീവി ആക്രമണങ്ങളില്‍ നാശനഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ വനംവന്യജീവി വാരാഘോം നടത്തുന്ന വനംവകുപ്പിന്റെ നടപടികള്‍ക്കെതിരെ വള്ളക്കടവ് 3-ാം ഇഡിസി അംഗങ്ങള്‍ ചെക്ക് പോസ്റ്റ് പടിക്കല്‍ കാര്‍ഷികവിളകള്‍ നിരത്തി പ്രതിഷേധിച്ചു. 8ന് നടക്കുന്ന വനംവന്യജീവി വാരാഘോഷ സമാപനം ബഹുജന പങ്കാളിത്തത്തോടെ കരിദിനമായി ആചരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിയതോടെയാണ് വനംവകുപ്പ് മന്ത്രി അറിയാതെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും ഒത്താശയോടടെ ഇഡിസികളില്‍ അനധികൃത നിയമനങ്ങള്‍ നടത്തുന്നത്.  വനമേഖലയോടുചേര്‍ന്ന് താമസിക്കുന്നവര്‍ക്ക്  ജോലി നല്‍കാതെ ഇഡിസി എന്താണെന്നറിയാത്തവരെയാണ് നിയമിക്കുന്നതെന്നും ചെയര്‍മാന്‍ ബോബി കുന്നേല്‍, അംഗങ്ങളായ ബിജു കിഴക്കേപ്പുറം, റിയ ഷൈജു, അംബിക ലോകനാഥന്‍, ടി ജി സജി എന്നിവര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow