അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട്: ചെറുതോണിയില്‍ പരിശീലന പരിപാടി നടത്തി

അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട്: ചെറുതോണിയില്‍ പരിശീലന പരിപാടി നടത്തി

May 18, 2026 - 11:36
 0
അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട്: ചെറുതോണിയില്‍ പരിശീലന പരിപാടി നടത്തി
This is the title of the web page

ഇടുക്കി: അടിയന്തര സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാനായി അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട്, പ്രഥമശുശ്രൂഷ എന്നിവയെക്കുറിച്ച് ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രി, ജെസിഐ ഇടുക്കി ഗ്രീന്‍സിറ്റി, ഗ്ലാഡിയേറ്റര്‍ ജിംനേഷ്യം എന്നിവര്‍ചേര്‍ന്ന് ചെറുതോണിയില്‍ പരിശീലന പരിപാടി നടത്തി. ഹൃദയാഘാതമുണ്ടാകുന്ന സാഹചര്യങ്ങളില്‍ അടിയന്തരമായി സിപിആര്‍ നല്‍കല്‍, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടുന്ന അവസ്ഥ, വൈദ്യുതാഘാതം, പാമ്പുകടി തുടങ്ങിയ സാഹചര്യങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷ, ആംബുലന്‍സ് എത്തുംമുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയെക്കുറിച്ച് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ക്ലാസെടുത്തു.
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഡോ. സനിന്‍ ഹനീഫ്, ഡോ. ജിനു കൃഷ്ണ, ജെസിഐ പ്രസിഡന്റ് ഡോ. നിജോ ജോസഫ്, ജിംനേഷ്യം ട്രെയിനര്‍ അനൂപ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow