റെക്കോര്‍ഡ് നേട്ടത്തിന് സമ്മാനം: ദേവപ്രിയയ്ക്ക് സിപിഐ എം നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
റെക്കോര്‍ഡ് നേട്ടത്തിന് സമ്മാനം: ദേവപ്രിയയ്ക്ക് സിപിഐ എം നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ 38 വര്‍ഷത്തിനുശേഷം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച 'കാല്‍വരി എക്‌സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സിപിഐ എം നിര്‍മിച്ച് നല്‍കിയ 'സ്‌നേഹവീടി'ന്റെ താക്കോല്‍ പിണറായി വിജയന്‍ കുടുംബത്തിന് കൈമാറി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് കുറിച്ചയുടന്‍തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വീട് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് 25 ലക്ഷം രൂപ ചെലവില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്‌നേഹവീട് പൂര്‍ത്തിയാക്കിയത്. 2025 ഒക്ടോബര്‍ 29ന് തറക്കല്ലിട്ട വീടിന്റെ നിര്‍മാണം അതിവേഗത്തിലാണ് പൂര്‍ത്തിയാക്കി നല്‍കിയത്. വീട്ടിലേക്ക് ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളാണ് നല്‍കിയത്. ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അധ്യക്ഷനായി. മുന്‍ മന്ത്രി എം എം മണി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോയിസ് ജോര്‍ജ്, കെ പി മേരി, റോമിയോ സെബാസ്റ്റ്യന്‍, എം ജെ മാത്യു, പി ബി സബീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?