അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് പദ്ധതികളുമായി നെടുങ്കണ്ടം പഞ്ചായത്ത്

അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് പദ്ധതികളുമായി നെടുങ്കണ്ടം പഞ്ചായത്ത്

Aug 21, 2026 - 13:58
 0
അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് പദ്ധതികളുമായി നെടുങ്കണ്ടം പഞ്ചായത്ത്
This is the title of the web page

ഇടുക്കി: പഞ്ചായത്ത് പരിധിയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണവും പൊതുജനാരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പദ്ധതികള്‍ നടപ്പാക്കുന്നു. ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. തോട്ടം മേഖലയിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരെ രജിസ്റ്റര്‍ ചെയ്യിക്കും. തൊഴിലാളികള്‍ താമസിക്കുന്ന മുഴുവന്‍ കേന്ദ്രങ്ങളും കണ്ടെത്തി മാപ്പിങ് നടത്തുകയും സമഗ്ര ആരോഗ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്യും. തൊഴിലുടമകളുടെ യോഗം വിളിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, പഞ്ചായത്തംഗം മോഹനന്‍ മുല്ലയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow