എഴുകുംവയലില്‍ കേര പ്രൊജക്ട് പരിശീലന കളരി നടത്തി
എഴുകുംവയലില്‍ കേര പ്രൊജക്ട് പരിശീലന കളരി നടത്തി
ഇടുക്കി: ഏലം ബോര്‍ഡിന്റെ കേര പ്രൊജക്ടിന്റെ ഭാഗമായി എഴുകുംവയല്‍ സായംപ്രഭ ഓഡിറ്റോറിയത്തില്‍ കേര പ്രോജക്ട് പരിശീലന കളരി നടത്തി. നെടുങ്കണ്ടം കൃഷി വികസന ഓഫീസര്‍ ആദര്‍ശ് ഉദ്ഘാടനം ചെയ്തു. 150ലേറെ കര്‍ഷകര്‍ പങ്കെടുത്തു. മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രം, നെടുങ്കണ്ടം ഏലം ബോര്‍ഡ്, കൃഷിഭവന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ക്ലാസ് നയിച്ചു. നെടുങ്കണ്ടം പഞ്ചായത്തംഗം ജോണി പുതിയാപറമ്പില്‍ അധ്യക്ഷനായി. കേര പ്രോജക്ട് ഫീല്‍ഡ് ജീവനക്കാരായ ശ്രീലക്ഷ്മി, അഭിജിത്ത്, സായം പ്രഭ കെയര്‍ടേക്കര്‍ ലേഖ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?