കൊച്ചുതോവാള ശ്രീനാരായണ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ ഉത്സവം സമാപിച്ചു
കൊച്ചുതോവാള ശ്രീനാരായണ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ ഉത്സവം സമാപിച്ചു

ഇടുക്കി: കട്ടപ്പന കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം സമാപിച്ചു. കട്ടപ്പന ടൗണ്‍ ചുറ്റി നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വിശേഷാല്‍ പൂജകളും കൂടാതെ കൈകൊട്ടിക്കളി, നൃത്തസന്ധ്യ, മഹാകലശാഭിഷേകം, താലപ്പൊലി ഘോഷയാത്ര തുടങ്ങിയവും നടന്നു. തന്ത്രി സുരേഷ് ശ്രീധരന്‍കള്‍ മുഖ്യകാര്‍മികനായി. എസ്എന്‍ഡിപി മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, ക്ഷേത്രം പ്രസിഡന്റ് സന്തോഷ് കുമാര്‍ പാതയില്‍, സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, യൂണിയന്‍ കമ്മിറ്റിയംഗം പി ജി സുധാകരന്‍, വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍, മേല്‍ശാന്തി നിശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം ബീറ്റ്‌സിന്റ ഗാനമേളയും സംഘടിപ്പിച്ചു.
What's Your Reaction?






