കാഞ്ഞിരപ്പള്ളി രൂപതയിലെ മാതൃവേദി അംഗങ്ങള്‍ക്കായി പാചക മത്സരം നടത്തി
കാഞ്ഞിരപ്പള്ളി രൂപതയിലെ മാതൃവേദി അംഗങ്ങള്‍ക്കായി പാചക മത്സരം നടത്തി
ഇടുക്കി: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ബയോറിജിന്‍ ബ്രാന്‍ഡ് മസാല ആന്‍ഡ് സ്‌പൈസും കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയും ചേര്‍ന്ന് പാചക മത്സരം നടത്തി. മരിയന്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് ഞാള്ളിയില്‍ ഉദ്ഘാടനം ചെയ്തു. 30 ടീമുകളായി 60 വനിതകള്‍ പങ്കെടുത്തു. ഒന്നാം സമ്മാനം പാലപ്ര ഇടവക അംഗങ്ങളായ ജാന്‍സി സണ്ണിയും ബിന്ദു സിബിയും കരസ്ഥമാക്കി. രണ്ടാം സമ്മാനം വെളിച്ചിയാനി ഇടവകയിലെ എമിലി സെബാസ്റ്റ്യന്‍, ശുഭാ അഗസ്റ്റിന്‍ എന്നിവരും മൂന്നാം സമ്മാനം കുട്ടിക്കാനം ഇടവകയിലെ സാനി സെബാസ്റ്റ്യന്‍, ബീന സ്റ്റാന്‍ലി എന്നിവരും കരസ്ഥമാക്കി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാബു ജോണ്‍ പനച്ചിക്കല്‍, കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, മരിയന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ .ഡോ. സെബാസ്റ്റ്യന്‍ കാരിക്കാക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. മാതൃവേദി പ്രസിഡന്റ് ജിജി ജേക്കബ്, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി, പിഡിഎസ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?