കെഎസ്എസ്പിയു കട്ടപ്പന ബ്ലോക്ക് കമ്മിറ്റി വയോജന ദിനം ആചരിച്ചു
കെഎസ്എസ്പിയു കട്ടപ്പന ബ്ലോക്ക് കമ്മിറ്റി വയോജന ദിനം ആചരിച്ചു

ഇടുക്കി: ലോക വയോജന ദിനത്തിന്റെ ഭാഗമായി കെഎസ്എസ്പിയു കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള വിവിധ യൂണിറ്റുകളില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു. സെന്റ് മര്‍ത്താസ് കോണ്‍വെന്റിലെ റിട്ട: അധ്യാപിക 80 വയസ് പൂര്‍ത്തിയായ സി. ത്രേസ്യാമ്മയെ യൂണിറ്റ് പ്രസിഡന്റ് പി ഡി തോമസ് ഷാള്‍ അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ. വാസു, ബ്ലോക്ക് സെക്രട്ടറി കെ. വി.വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് 80 വയസ് പൂര്‍ത്തിയായ ബ്രിജിത്താമ്മ ടീച്ചറിനെ വീട്ടിലെത്തി ആദരിച്ചു.
What's Your Reaction?






