മലയന്‍കീഴ് കോഴിപ്പിള്ളി ബൈപ്പാസ് റോഡ് നിര്‍മാണത്തിലെ അപാകത: എഎപി പ്രതിഷേധിച്ചു
മലയന്‍കീഴ് കോഴിപ്പിള്ളി ബൈപ്പാസ് റോഡ് നിര്‍മാണത്തിലെ അപാകത: എഎപി പ്രതിഷേധിച്ചു

ഇടുക്കി: കോതമംഗലം നഗരസഭയിലെ മലയന്‍കീഴ് കോഴിപ്പിള്ളി ബൈപ്പാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ കരിങ്കല്‍ കെട്ട് തകര്‍ന്നതായി എഎപി. കോഴിപ്പിള്ളി ബൈപ്പാസില്‍ നിന്നും 8,9,17 (വാളാടി തണ്ട്, പീലേക്കാവ്) വാര്‍ഡുകളിലേക്കുള്ള ലിങ്ക് റോഡിന്റെ കരിങ്കല്‍ കെട്ടാണ് തകര്‍ന്നത്. ടാറിങ് ചെയ്തിരുന്ന റോഡ് മണ്ണിട്ട് പൊക്കി നവീകരണമെന്ന പേരില്‍ ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് ചിലവഴിച്ച് രണ്ട് വശത്തും കരിങ്കല്‍ കെട്ട് നിര്‍മിക്കുകയും പണിതീരുന്നതിന് മുന്‍പ് തന്നെ കെട്ട് ഇടിഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലാതെയായിരിക്കുകയാണ്. നഗരസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഫണ്ട് കൊള്ളയടിക്കുന്നത് ഭരണകക്ഷിയും പ്രതിപക്ഷവും കൂട്ടായി നടത്തുന്ന അഴിമതിയുടെ ബാക്കി പത്രമാണ് ഈ റോഡെന്ന് ആം ആദ്മി പാര്‍ട്ടി കോതമംഗലം പ്രസിഡന്റ് വിജോയി പുളിക്കല്‍ ആരോപിച്ചു. അടിയന്തരമായി റോഡിന്റെ കരിങ്കല്‍ കെട്ട് നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദോഹം പറഞ്ഞു. സെക്രട്ടറി റെജി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍, ട്രഷറര്‍ ലാലു മാത്യു, വൈസ് പ്രസിഡന്റ് ജിജോ പൗലോസ്, നഗരസഭ മണ്ഡലം പ്രസിഡന്റ് ജോബി പറങ്കിമാലി, സെക്രട്ടറി ഏലിയാസ്, പി വി തങ്കച്ചന്‍ കോട്ടപ്പടി, ബാബു മാത്യു, ഹെന്‍സന്‍ കണ്ണാടന്‍, ജോണ്‍ ഒറവലക്കുടി, മത്തായി പീച്ചക്കര, സാജന്‍ വര്‍ഗീസ്, ചന്ദ്രന്‍ കെ എസ്, കുമാരന്‍ സി കെ, രാജപ്പന്‍ എം പി, പിയേഴ്‌സന്‍ കെ ഐസക്ക്, വില്‍സന്‍ പോള്‍, ബെന്നി പുതുക്കയില്‍, ജോസഫ് പൂച്ചക്കുത്ത് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






