സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ കോവില്‍മലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ കോവില്‍മലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും, സേവാഭാരതിയും ചേര്‍ന്ന് കാഞ്ചിയാര്‍ കോവില്‍മലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. എസ്എന്‍ ഓഡിറ്റോറിയത്തില്‍ കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു. നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണവും നടത്തി. കട്ടപ്പന വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ് എം പി ശശികുമാര്‍, എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് ബിജു, സെക്രട്ടറി അജേഷ്, അനിജ ഹരിദാസ്, വി ആര്‍ രാജന്‍, കെ ബി സാബു, സുരേഷ് ബാബു, പ്രസാദ് പികെ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






