ഏലക്കാവില ഉയർന്നുതന്നെ: കർഷകർക്കിത് ആശ്വാസ നാളുകൾ
ഏലക്കാവില ഉയർന്നുതന്നെ: കർഷകർക്കിത് ആശ്വാസ നാളുകൾ

ഇടുക്കി: കൈവിടാത്ത പച്ചപ്പൊന്നിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ. മാസങ്ങളായി തുടരുന്ന മികച്ച വില കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസമാണ്. ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ 2450-–2550 രൂപയാണ് ശരാശരി വില. പച്ചഏലക്കാ വില 400-–450 രൂപയും. ആറുമാസത്തിലേറെയായി 2500നും 2600നുമിടയില്‍ വിലയുണ്ട്.ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. കൂടാതെ, പ്രധാന വിപണികളായ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും ഡിമാന്‍ഡ് വര്‍ധിച്ചു. മൊത്തവ്യാപാരികള്‍ വന്‍തോതില്‍ ഏലക്കാ സംഭരിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും വലിയ കുറവുണ്ടായിട്ടില്ല. പ്രധാന സീസണിലെ വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ വന്‍തോതില്‍ ഏലക്കാ എത്തുന്നുണ്ട്. കാലവര്‍ഷം അവസാനിച്ചിട്ടും ഇടവിട്ട് മഴ പെയ്യുന്നത് ഏലം കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാണ്. ഫിസേറിയം ഉള്‍പ്പെടെയുള്ള രോഗകീടബാധയുണ്ടാകാന്‍ സാധ്യത ഏറെയാണ്. കൂടാതെ നിമാവിരയുടെയും വേരുപുഴവിന്റെയും ആക്രമണവും ഉണ്ടാകും. ചിമ്പ് പൊട്ടിക്കീറുന്ന ഫോറ എന്ന രോഗബാധയും കണ്ടുവരുന്നു. നേറ്റീവോ, ഗ്ലാന്‍സോ തുടങ്ങിയ കീടനാശിനികളും ഫംഗിസൈഡുകളും പ്രയോഗിച്ചാണ് കര്‍ഷകര്‍ രോഗ കീടബാധകളെ പ്രതിരോധിക്കുന്നത്.
What's Your Reaction?






